ശബരിമല കൊള്ളയ്ക്ക് പിന്നിൽ രാഷ്ട്രീയ സംരക്ഷണമുള്ള അന്തർദേശീയ കള്ളക്കടത്ത് സംഘം- രമേശ് ചെന്നിത്തല

ശബരിമല കൊള്ളയ്ക്ക് പിന്നിൽ രാഷ്ട്രീയ സംരക്ഷണമുള്ള അന്തർദേശീയ കള്ളക്കടത്ത് സംഘം- രമേശ് ചെന്നിത്തല
Dec 24, 2025 08:24 PM | By Susmitha Surendran

തലശ്ശേരി : ( www.truevisionnews.com) ശബരിമല സ്വർണ കൊള്ളയ്ക്ക് പിന്നിൽ രാഷ്ട്രീയ സംരക്ഷണമുള്ള അന്തർദേശീയ കൊള്ളസംഘമാണെന്നും ഇവർക്ക് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്നും മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല പറഞ്ഞു.

പുരാവസ്തുക്കൾ വിറ്റ് വൻതോതിൽ കാശുണ്ടാക്കുന്ന ഈ കമ്പോളത്തിലെ പ്രകുത്ഭരായ ഒരു വ്യക്തി , സുബാഷ് കപൂറിനെപ്പോലെ തന്നെ പ്രകുത്ഭരായ ഒരു വ്യക്തിയെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല? വിദേശ മലയാളിയായ വ്യവസായി എന്നോട് ഈ കാര്യം പറഞ്ഞപ്പോൾ ഞാൻ എസ് ഐ ടിക്ക് കത്ത് എഴുതി. ഒരു പൗരന്റെ കടമയാണ് ഞാൻ നിർവ്വഹിച്ചത് .

മൊഴിനൽകാൻ തയാറാണെന്നും പറഞ്ഞുകൊണ്ട് ഞാൻ അവരെ കണ്ടു , തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് മൊഴിയെടുത്താൽ മതിയെന്ന് ഗവൺമെൻറ് പറഞ്ഞതുകൊണ്ടാവാം മൂന്ന് നാല് ദിവസം കഴിഞ്ഞിട്ടാണ് എന്റെ മൊഴിയെടുക്കുന്നത് .

മൊഴിയെടുത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു തരത്തിലുമുള്ള അന്വേഷണം നടക്കുന്നില്ല . അന്താരാഷ്ട മാഫിയ ഇതിനുപിന്നിൽ ഉണ്ടെന്നത് വളരെ വ്യക്തമല്ലേ ? ഭരണത്തിന്റെ സ്വാധീനം കാരണം യഥാർത്ഥ അന്വേഷണം നടക്കുന്നില്ല . ഇന്ന് മുഖ്യമന്ത്രി ഇതിനെ നിസ്സാരവൽക്കരിക്കുന്നത് കൊള്ളക്കാരെ സംരക്ഷിക്കാനാണ് . ഗൂഡാലോചന നടത്തി ഇത് അടിച്ചുകൊണ്ട് പോയി ഇന്റർനാഷണൽ മാർക്കറ്റിൽ വിറ്റ ആളുകളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത് .

കോടതിയുടെ മേൽനോട്ടത്തിൽ സി ബി ഐ അന്വേഷണം വേണം . അന്തർദേശീയ ബന്ധങ്ങൾ ഉള്ള ഈ കേസ് സി ബി ഐ അന്വേഷിക്കണം . എന്നാൽ മാത്രമേ ഈ കേസിൽ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താൻ സാധിക്കുകയുള്ളൂ .

ശരിയായ അന്വേഷണം നീങ്ങിയാൽ തന്റെ മുൻ മന്ത്രിമാർ അടക്കം ജയിലിൽ പോകുമെന്നുള്ള പേടികൊണ്ടാണ് മുഖ്യമന്ത്രി ഇതിനെ നിസാര വത്കരിക്കാൻ ശ്രമിക്കുന്നത് . ഈ കേസ് ഇവിടെ അവസാനിക്കില്ല . അന്തർദേശിയ തലത്തിൽ നടന്ന ഗൂഢാലോചനയുടെ ഭാഗമാണിത് . തമിഴ് നാട്ടിൽ ഉൾപ്പെടെ നടക്കുന്ന വലിയ കൊള്ളകൾ ഉണ്ട് . പഞ്ചലോക വിഗ്രഹങ്ങൾ, വെങ്കല പ്രതിമകൾ കൊള്ളചെയ്‌തുകൊണ്ട് പോകുന്നു അങ്ങനെയാണ് സുഭാഷ് കപൂർ തമിഴ്‌നാട്ടിലെ ജയിലിൽ കിടക്കുന്നത് .

ഇന്നുവരെ സിപി എമ്മിന്റെ രണ്ട് മുൻ ദേവസ്യം ബോർ പ്രസിഡന്റ്മാർക്കെതിരെ പാർട്ടിയിൽ നിന്ന് നടപടി എടുക്കാൻ ഇച്ഛാശക്തി കാണിക്കാത്ത മുഖ്യമന്ത്രിയാണ് ഒന്നരമണിക്കൂർ ശബരിമല കാര്യങ്ങൾ പറഞ്ഞുകൊണ്ട് ജനങ്ങളെ കപളിപ്പിക്കാൻ ശ്രമിക്കുന്നത് .

ഇതൊന്നും തന്നെ വിജയിപ്പിക്കാൻ പോകുന്നില്ല . ജനങ്ങൾക്ക് വിവരം ഉള്ളവരാണ് . കള്ളം പറഞ്ഞാൽ ഒന്നും രക്ഷപ്പെടാൻ പോകുന്നില്ല . എത്ര കള്ളങ്ങളാണ് ഇന്നദ്ദേഹം ആവർത്തിച്ചുപറഞ്ഞത് . ഇതുകൊണ്ട് ഒന്നും ഗവണമെന്റ് രക്ഷപ്പെടാൻ പോകുന്നില്ലെന്നും . ജനങ്ങൾ കാത്തിരിക്കുകയാണ് ഈ ഗവൺമെന്റിന്റെ താഴെ ഇറക്കാൻ വേണ്ടിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു .

Sabarimala robbery, an international smuggling gang with political protection is behind it - Ramesh Chennithala

Next TV

Related Stories
പ്രണയാഭ്യർഥന നിരസിച്ചു; വീട്ടമ്മയെ ആക്രമിച്ച ഡെലിവറി ബോയ് അറസ്റ്റിൽ

Dec 24, 2025 10:57 PM

പ്രണയാഭ്യർഥന നിരസിച്ചു; വീട്ടമ്മയെ ആക്രമിച്ച ഡെലിവറി ബോയ് അറസ്റ്റിൽ

പ്രണയാഭ്യർഥന നിരസിച്ചു; വീട്ടമ്മയെ ആക്രമിച്ച ഡെലിവറി ബോയ്...

Read More >>
കൊച്ചി മരടിൽ കാറുകൾക്ക് തീപിടിച്ചു; ആളപായമുണ്ടോ  എന്നതിൽ  അവ്യക്തത

Dec 24, 2025 10:20 PM

കൊച്ചി മരടിൽ കാറുകൾക്ക് തീപിടിച്ചു; ആളപായമുണ്ടോ എന്നതിൽ അവ്യക്തത

മരടിൽ കാറുകൾക്ക് തീപിടിച്ചു; ആളപായമുണ്ടോ എന്നതിൽ ...

Read More >>
'സംസ്ഥാനത്തെ അങ്ങേയറ്റം ശ്വാസംമുട്ടിക്കുന്ന രീതിയാണ് കേന്ദ്രം പിന്തുടരുന്നത്' -  കെ എൻ ബാലഗോപാൽ

Dec 24, 2025 09:09 PM

'സംസ്ഥാനത്തെ അങ്ങേയറ്റം ശ്വാസംമുട്ടിക്കുന്ന രീതിയാണ് കേന്ദ്രം പിന്തുടരുന്നത്' - കെ എൻ ബാലഗോപാൽ

'സംസ്ഥാനത്തെ അങ്ങേയറ്റം ശ്വാസംമുട്ടിക്കുന്ന രീതിയാണ് കേന്ദ്രം പിന്തുടരുന്നത്' - കെ എൻ...

Read More >>
Top Stories